ചില കാര്യങ്ങളങ്ങനെയാണ്
നമുക്കൊരു ഉറപ്പുമില്ല
മനസ്സിന്റെ നിഴലുപോലെ
അറിയില്ലേ?
നിഴൽ നിയമങ്ങൾ
നമുക്കൊരു ഉറപ്പുമില്ല
മനസ്സിന്റെ നിഴലുപോലെ
അറിയില്ലേ?
നിഴൽ നിയമങ്ങൾ
വെളിച്ചത്തിനെതിരാണെന്ന്......
ചില കാര്യങ്ങളങ്ങനെയാണ്
നമ്മുക്കൊരു ഉറപ്പുമില്ല
മുറിഞ്ഞ കഴുത്തിൽ നിന്നു
വാക്കു ചിതറും പോലെ
മരണമൊഴി പോലെ
കിട്ടിയാല്‍ കിട്ടി
ചില വാർത്തകൾ പോലെ
വന്നാൽ വന്നു
നമ്മുക്കൊരു ഉറപ്പുമില്ല
എന്നലുറപ്പുള്ള ചിലതുണ്ട്
ചെറിയതുറയിലെ ബോംബേറു പോലെ
ഭീമ പള്ളിയിൽ കത്തിയ ഖുർആൻ പോലെ
പാവപെട്ടവന്റെ കറൻസികൾ പോലെ
ചിതറിയ ചോര പോലെ
ചിതറിയ ചോര പോലെ
എന്നുമുണ്ടാകുമെന്നുറപ്പുള്ള ചിലത്
ചോര മണക്കുന്ന ജനാധിപത്യം
അല്ലെങ്കിൽ
തീ തിന്നുന്ന മനസ്സുകൾ
പക്ഷെ വെളിച്ചത്തിന്റെ ദിശ അറിയാമെങ്കില്‍ നിഴലിനെ മുങ്കൂട്ടി കണ്ടു പിടിക്കാന്‍ കഴിയില്ലേ?
ReplyDeleteചില കാര്യങ്ങള്‍ അങ്ങനെയാണ്
ReplyDeleteനമുക്കൊരു ഉറപ്പുമില്ല
മനസ്സിന്റെ നിഴല്‍ പോലെ.....
വല്യമ്മായി ഇതാണ് ഞാന്‍ ഉദ്ദേശിച്ചത്...
ചൂണ്ടി കാട്ടിയതിനു നന്ദി,ഇനിയും വന്നു,കണ്ടു,വായിച്ചു പ്രോത്സാഹിപ്പിക്കണം
കവിതയ്ക്കിടയിലുള്ള ആ വര അരോചകം...
ReplyDeleteഅതങ്ങ് മാറ്റിക്കളയൂ..
മൂര്‍ച്ചയുള്ള വാക്കുകളുമായി ഇനിയും എഴുതുക...
ഹൃദയം നിറഞ്ഞ ആശംസകള്‍...
do you want me to go back before my holidays get over?
ReplyDeleteplease write about peace,happiness and humanity!
sasneham,
anu
Hanllalath നന്ദി
ReplyDeleteഅനു സന്ദര്‍ശനത്തിന് നന്ദി,
അവധി ആഘോഷിക്കൂ ..
മനപ്പൂര്‍വമല്ല ചില വാര്‍ത്തകള്‍ നമ്മെ കൊണ്ടെഴുതിക്കും,ഇല്ലെങ്കില്‍ മനസ്സ് വിങ്ങും
സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വരികള്‍ പഴയ പോസ്റ്റുകളില്‍ ഉണ്ട്,
സമയം കിട്ടുമ്പോള്‍ നോക്കുമെന്ന് കരുതുന്നു...
ചില കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്.. പ്രവാസ കവിതയില്‍ നേരത്തെ വായിച്ചിരുന്നു... ആശംസകള്‍..
ReplyDeleteനല്ല വരികള്ട്ടോ...
ReplyDeletenalla kavitha...
ReplyDeletepinne enne follow cheythathinu romba thanks
ninne daivam anugrahikkatte