
നിറങ്ങൾ ചില്ല് ജാലകത്തിലൂടെ
അരിച്ചിറങ്ങിയത് മനസ്സിലേക്കാണ്
അവിടെ കട്ടപിടിച്ച ചുവപ്പിനിടയിലൂടെ
ഒരു മോണോക്രോമായി പരിണമിക്കുന്നു
നിറങ്ങൾ നശിച്ചു
ശേഷിച്ചവ കറുപ്പും അല്‍പ്പം വെള്ളയും
എവിടെയാണ് നിന്റെ സ്പന്ദനം ?
അതിന്റെ ഞരമ്പുകളിലൂടെ
ഒരു തടസ്സമായി എനിക്ക് നിന്നെ വേദനിപ്പികണം
വെറുതെ ...
നീ വേദനെയെടുത്തു പുളയുമ്പോൾ
ചിരിക്കുവാൻ കഴിയുന്നുണ്ടോ എന്ന് നോക്കാൻ
രക്തം കടക്കാതെ നിനക്ക്
നീല നിറം വരുന്നുണ്ടോ എന്നറിയാൻ
കറുപ്പും വെളുപ്പുമല്ലാതെ നിനക്ക്
ഒരു നീല നിറമുണ്ടെന്നു വിളിച്ചുപറയാൻ
നമ്മുക്കൊരു തെളിവ് വേണ്ടേ ?
അതിനുവേണ്ടി മാത്രം ......
അതിനുവേണ്ടി മാത്രം
നിന്റെ ഹൃദയം ഞാൻ നിർത്തട്ടെ?
കണ്ടെത്തലുകൽക്ക് ദൈവത്തോട് നന്ദി
ദൈവീകമാണ് എല്ലാ കണ്ടെത്തലുകളും
എനിക്ക് കാണാം,
വേദനയൂറുന്ന നിന്റെ ചുണ്ടിലെ ചിരി
മോണോക്രോമല്ല,ചുവന്ന ചിരി........
ആശംസകള്‍..
ReplyDeletegood..........
ReplyDeleteThanx
ReplyDeletehanllalath & Lichu
നന്നായിട്ടുണ്ട്
ReplyDelete