ഇനിയീ പടവുകളില്‍് എന്റെ ചൂടില്ല,
കാത്തിരിപ്പിന്റെ നേരം കഴിഞ്ഞു ,
വിശപ്പിന്റെ സമയമാണല്ലോ?
നിങ്ങള്‍ക്ക് കണ്ണ് കാണില്ല,
ആമാശയ തലച്ചോറുകാരെ.......
ഇനിയീ പടവുകളില്‍് എന്റെ ചൂടില്ല
ചോരുന്ന കൂരയുടെ ഇറയത്തു നില്ക്കും
അച്ഛനും അമ്മയ്ക്കും ഇനി വീടുണ്ട്
വീഗാലാന്റിലെ ആടുന്ന തോണി
താഴേക്ക് പതിക്കുന്നു
മഴത്തുള്ളികളെ...
താങ്ങാനാവാത്ത ഭാരമാണെനിക്ക്
സ്വയാശ്ര കോളേജുകാരെ
വായ്പ നല്കും സാറന്മാരെ...
എന്റെ പകലുകളെ നിങ്ങളെടുത്തുകൊള്ളൂ
പേരിലെ രാത്രിയും ഇനിയെനിക്കില്ല
നിങ്ങള്‍ക്ക്
ഇനിയെന്റെ ജീവന്റെ ഈട്......
സ്വാശ്രയ ദുഷ് പ്രഭുക്കന്മാരുടെയും വിദ്യാഭ്യാസ വായ്പാ മേലാളന്മാരുടെയും പീഡനങ്ങളാല്‍് ആത്മഹത്യ ചെയ്യേണ്ടി വന്ന രജനിയുടെ ഓര്‍മക്ക്.........
ReplyDeleteexcellent
ReplyDelete